പാലാ: പി ജെ ജോസഫ് പറഞ്ഞ കാര്യത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് മാണി സി കാപ്പന് എം എല്‍ എ. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കാപ്പന് മല്‍സരിക്കുമെന്ന പിജെ ജോസഫിന്റെ പരാമര്‍ശത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പി ജെ ജോസഫ് കുടുംബ സുഹൃത്താണ്. താനും എന്‍ സി പി യും ഇടതുമുന്നണിയില്‍ തന്നെയാണ് ഇപ്പോഴുമെന്നും അദ്ദേഹം പറഞ്ഞു.
Advertisements
ALSO READ: പാലാ സീറ്റില്‍ മാണി സി കാപ്പന് യുഡിഎഫ് സ്ഥാനാര്‍ത്ഥി; സീറ്റു നല്‍കുമെന്ന പ്രഖ്യാപിച്ച് പിജെ ജോസഫ്
പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കാപ്പന് മല്‍സരിക്കുമെന്നും കാപ്പനായി സീറ്റ് വിട്ടുനല്‍കുമെന്നുമായിരുന്നു പിജെ ജോസഫ് പറഞ്ഞത്.