സകലരോടും നീതി പുലര്‍ത്തിയ 16 മാസം: മാണി സി. കാപ്പന്‍

പൈക: പാലാ നിയോജക മണ്ഡലത്തില്‍നിന്നും എം.എല്‍.എ.യായി തന്നെ വിജയിപ്പിച്ച സമസ്ത ജനവിഭാഗങ്ങളോടും കഴിഞ്ഞ 16 മാസക്കാലം പൂര്‍ണ്ണമായും നീതിപുലര്‍ത്തുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും മീനച്ചില്‍ ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് മുന്തിയ പരിഗണന നല്‍കുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു.

യു.ഡി.എഫ്. മീനച്ചില്‍ മണ്ഡലം കണ്‍വന്‍ഷന്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

മണ്ഡലത്തിന്റെ വികസനകാര്യത്തോടൊപ്പം സാധാരണ ജനങ്ങളുടെ ആവശ്യങ്ങളില്‍ ഇടപെടുവാനും പരിഹാരം കാണുവാനും താന്‍ ബദ്ധശ്രദ്ധനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യു.ഡി.എഫ്. ചെയര്‍മാന്‍ രാജന്‍ കൊല്ലംപറമ്പില്‍ അദ്ധ്യക്ഷത കണ്‍വണ്‍ഷനില്‍ കേരളാ കോണ്‍ഗ്രസ് (ജെ.) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് പാറേക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.

ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പൂവേലില്‍, പ്രേംജിത്ത് എര്‍ത്തയില്‍, രാജു കോക്കപ്പുറം, ജോഷി നെല്ലിക്കുന്നേല്‍, ബേബി ഈറ്റത്തോട്ട്, പ്രഭാകരന്‍ പടികപ്പളളില്‍, അഡ്വ. അലക്‌സ് കെ. ജോസ്, കിഷോര്‍ പാഴുക്കുന്നേല്‍, സന്തോഷ് കാപ്പന്‍, പ്രദീപ് ചീരംകാവില്‍, വിന്‍സന്റ് കണ്ടത്തില്‍, എന്‍. ഗോപകുമാര്‍, നളിനി ശ്രീധരന്‍, ഷാജന്‍ മണിയാക്കുപാറ, ബിനു കൊല്ലംപറമ്പില്‍, ബോണി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply