Pala News

നായ്ക്കനാൽ കലുങ്ക്: മാണി സി കാപ്പൻ മൂന്നു ലക്ഷം അനുവദിച്ചു

പാലാ: ഉള്ളനാട് വലിയ കാവുംപുറം റൂട്ടിലുള്ള നായ്ക്കനാൽ കലുങ്ക് ബലപ്പെടുത്തുന്നതിനു മൂന്നു ലക്ഷം രൂപ മാണി സി കാപ്പൻ എം എൽ എ അനുവദിച്ചു. വാർഡ് മെമ്പർ ബിജു എൻ എം നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്. കലുങ്ക് ബലപ്പെടുത്തുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ എം എൽ എ അധികൃതർക്കു നിർദ്ദേശം നൽകി.

പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള ഉള്ളനാട് – കയ്യൂർ റൂട്ടിലുള്ള പാലം അപകടാവസ്ഥയിലായിരുന്നു. അനുവദിച്ചതിലും കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ സഞ്ചരിച്ചതുമൂലമാണ് കലുങ്ക് തകരാൻ ഇടയായതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. കലുങ്ക് അപകടാവസ്ഥയിലായതിനെത്തുടർന്നു ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

തുക അനുവദിച്ച മാണി സി കാപ്പൻ എം എൽ എയെ ഉള്ളനാട് പൗരാവലി അനുമോദിച്ചു ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ബിജു എൻ എം അധ്യക്ഷത വഹിച്ചു.യോഗത്തിൽ രണ്ടാം വാർഡ് മെമ്പർ ലിൻസി സണ്ണി, ബ്ലോക്ക് മെമ്പർ ലാലി സണ്ണി, നാലാം വാർഡ് മെമ്പർ സോബി സേവ്യർ, കെ എം തങ്കച്ചൻ കുന്നത്ത് ശ്ശേരി, സി ഡി ദേവസ്യ ചെറിയംമാക്കൽ, ജോയി മേനാച്ചേരി, ബിനീഷ് ആനകലുങ്കിൽ, എം എം ജോസഫ് മഠത്തിൽ, റോയി അരീക്കാട്, മാർട്ടിൻ വല്ലനാട്, ടോണി കവിയിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.