Ramapuram News

മാണി സി കാപ്പൻ എം എൽ എ നാലമ്പല ദർശനം നടത്തി

രാമപുരം: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ രാമപുരം നാലമ്പല ദർശന തീർത്ഥാടനത്തിന് തുടക്കമായി. രാവിലെ തന്നെ മാണി സി കാപ്പൻ എം എൽ എ ദർശനത്തിനായി ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ക്ഷേത്രം ഭാരവാഹികൾ ചേർന്നു എം എൽ എ സ്വീകരിച്ചു. തുടർന്നു കൂടപ്പലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം ശത്രുഘനസ്വാമി ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ മാണി സി കാപ്പൻ എം എൽ എ ദർശനത്തിനായി എത്തിച്ചേർന്നു.

തുടർന്നു ക്ഷേത്ര ഭാരവാഹികളുമായി ദർശന ക്രമീകരണങ്ങൾ വിലയിരുത്തി. തീർത്ഥാടകർക്കു എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്താൻ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയതായി എം എൽ എ ക്ഷേത്ര ഭാരവാഹികളോട് വിശദീകരിച്ചു. ഒരുക്കങ്ങളുടെ ഭാഗമായി വിളിച്ച വിശാലയോഗത്തിൻ്റെ തീരുമാനപ്രകാരം എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞതായി എം എൽ എ ചൂണ്ടിക്കാട്ടി.

രാമപുരം – കൂത്താട്ടുകുളം റോഡിൻ്റെ താൽക്കാലിക അറ്റകുറ്റപണികൾ അവസാനഘട്ടത്തിലാണ്. റോഡിലെ കുഴികൾ മുഴുവൻ രണ്ടു ദിവസത്തിനുള്ളിൽ നികത്തുമെന്നും മാണി സി കാപ്പൻ അറിയിച്ചു. രാമപുരം ഗ്രാമ പഞ്ചായത്ത് മുൻ അംഗങ്ങളായ മത്തച്ചൻ പുതിയിടത്തുചാലിൽ, എം പി കൃഷ്ണൻനായർ എന്നിവരും എം എൽ എ യ്ക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.