പാലാ: സിവിൽ സർവ്വീസ് പരീക്ഷയിൽ ആറാം റാങ്ക് നേടി ഗഹന നവ്യ ജെയിംസിനെ മാണി സി കാപ്പൻ എം എൽ എ അഭിനന്ദിച്ചു. തികച്ചും അഭിമാനാർഹമായ നേട്ടമാണ് ഗഹന കൈവരിച്ചത്. വിദ്യാഭ്യാസ രംഗത്തെ പാലായുടെ അഭിമാനം ഉയർത്തിക്കാട്ടുന്ന വിജയമാണിത്.
ശ്രമിച്ചാൽ ആർക്കും സിവിൽ സർവ്വീസ് നേടാം എന്ന പാഠമാണ് ഗഹനയുടെ നേട്ടത്തിലൂടെ വിദ്യാർത്ഥി സമൂഹത്തിന് ലഭിക്കുന്നത്. ഗഹനയെ പാലായുടെ അഭിമാനപുത്രിയാണെന്നും ഗഹനയെ മാതൃകയാക്കണമെന്നും മാണി സി കാപ്പൻ പറഞ്ഞു.
