General News

മാണി സി കാപ്പൻ എം എൽ എ ഫസ്നാമോൾ ഷെരീഫിനെ അഭിനന്ദിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാല ബി എ ഹിസ്റ്ററി പുരാവസ്തു ഗവേഷണവും മ്യൂസിയോളജിയും എന്ന വിഷയത്തിൽ ഒന്നാം റാങ്ക് നേടിയ ഫസ്നാമോൾ ഷെരീഫിനെ മാണി സി കാപ്പൻ എം എൽ എ അഭിനന്ദിച്ചു.

പെരുമ്പാവൂർ മാർ തോമാ കോളജ് ഫോർ വിമണിലാണ് പഠിച്ചത്. ചാമപ്പാറ തറമണ്ണിൽ ടി ബി ഷെരീഫിൻ്റെയും ഷാഹിതയുടെയും മകളാണ് ഫസ്നാമോൾ. ഫസ്നാമോൾക്ക് ഭാവിയിൽ കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്ന് മാണി സി കാപ്പൻ എം എൽ എ ആശംസിച്ചു.

Leave a Reply

Your email address will not be published.