
പാലാ: പാലാ എം എൽ എ മാണി സി കാപ്പന്റെ ജന്മദിനം യു ഡി എഫ് ന്റെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മറ്റി ഓഫീസിൽ മാണി സി കാപ്പൻ എം എൽ എ കേക്ക് മുറിച്ച് ആഘോഷിച്ചു.
യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, യു ഡി എഫ് നേതാക്കളായ സതീഷ് ചൊള്ളാനി , ജോർജ് പുളിങ്കാട്, സിറ്റി രാജൻ, സന്തോഷ് മണർകാട് , കെ റ്റി ജോസഫ് , മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, ജോസ് വേരനാനി, ഷോജി ഗോപി , വക്കച്ചൻ മേനാംപറബിൽ തുടങ്ങിയവർ പങ്കെടുത്തു.