പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്രകൃതിരമണീയമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് തീക്കോയി ഗ്രാമപഞ്ചായത്തിലെ മാർമല അരുവി വെള്ളച്ചാട്ടം.ആ പ്രദേശത്തേക്ക് നാട്ടുകാർക്കും സഞ്ചാരികൾക്കും എത്തിച്ചേരുന്നതിനുള്ള ഏക റോഡാണ് തീക്കോയ്- മംഗളഗിരി- മാർമല അരുവി റോഡ്.
നിത്യേന നൂറുകണക്കിന് ടൂറിസ്റ്റുകൾ സഞ്ചരിക്കുന്നതും,ബസ് സർവീസുകൾ ഉൾപ്പെടെ വലിയ ഗതാഗത തിരക്കുമുള്ള മാർമല- അരുവി റൂട്ടിൽ മംഗളഗിരി ജംഗ്ഷനിൽ ചെറിയ അരുവി തോടിന് കുറുകെ റോഡിൽ വർഷങ്ങളായി തെങ്ങും തടി ഉപയോഗിച്ചുള്ള പാലത്തിലൂടെ ആയിരുന്നു ഗതാഗതം സാധ്യമായിരുന്നത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വികസനരംഗത്ത് ദുരിതത്തിന്റെയും കെടുകാര്യസ്ഥതയുടെയും ഒരു നേർക്കാഴ്ചയായിരുന്നു മംഗളഗിരി ജംഗ്ഷനിൽ മാർമല അരുവി റോഡിലെ തെങ്ങുംതടി പാലം.
തിരഞ്ഞെടുപ്പുകാലത്ത് മംഗളഗിരി ഭാഗത്ത് വോട്ട് അഭ്യർത്ഥിച്ചു എത്തിയപ്പോൾ ജനങ്ങളൊന്നടങ്കം ഉന്നയിച്ച ഒരു ജനകീയ ആവശ്യമായിരുന്നു തെങ്ങും തടി പാലത്തിനു പകരം ബലവത്തായ കലുങ്ക് നിർമ്മിച്ച് റോഡ് ഗതാഗതത്തിനു സുരക്ഷിതത്വം ഒരുക്കണം എന്നുള്ളത്.
തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇക്കാര്യം ഏറ്റെടുത്തു യാഥാർഥ്യമാകുമെന്ന് ഉറപ്പു നൽകിയിരുന്നതുമാണ്. തുടർന്ന് ഇലക്ഷൻ ജയിച്ച ഉടനെ തന്നെ വാർഡ് മെമ്പർ ശ്രീ. സിബി രഘുനാഥ് ഈ ആവശ്യവുമായി എത്തുകയും, ആദ്യ ഘട്ടത്തിൽ തന്നെ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും കലുങ്ക് നിർമ്മിക്കുന്നതിന് 6.6 ലക്ഷം രൂപ ഫണ്ട് അനുവദിക്കുകയും ചെയ്തു.
പൂർത്തീകരിച്ച് മംഗളഗിരി ജംഗ്ഷനിൽ പുതിയ കലുങ്ക് നിർമ്മിച്ചതോടെ മാർമല-അരുവി റൂട്ടിലേയ്ക്കുള്ള ഗതാഗതം കൂടുതൽ സുരക്ഷിതം ആയി മാറി. ഇതോടെ ദീർഘനാളായി ഈ പ്രദേശത്തെ ജനങ്ങളുടെ ഒരു വലിയ ആവശ്യം സാക്ഷാത്കരിച്ച് നൽകുന്നതിന് കഴിഞ്ഞു.