വെളിയന്നൂർ: ല്യാന തേജസ് തങ്കച്ചന് ‘പി.ബി. ശശിധരന്‍ നായര്‍ സ്മാരക എട്ടാമത് മാനവ സേവ പുരസ്‌കാരം സമ്മാനിച്ചു. ദുര്‍ബല ജനതയുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലീഡര്‍ കെ. കരുണാകരന്‍ സ്മാരക ഫോറം ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരമാണ്.
കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ പുരസ്‌കാരം സമ്മാനിച്ചു. എം.ജെ. തോമസ് ഹെര്‍ബിറ്റ് അധ്യക്ഷത വഹിച്ചു. ആനന്ദ് ജോര്‍ജ്, ലീല എസ്. നായര്‍, എന്‍. സൈമണ്‍, സജീവ് എസ്. നായര്‍, ഫാ. മരിയലാല്‍, അക്ഷര എസ്. നായര്‍, സിസ്റ്റര്‍ സജിത, അനഘ എസ്. നായര്‍, സിസ്റ്റര്‍ ലില്ലി മരിയ, ആദിത്യ എസ്. നായര്‍, സിസ്റ്റര്‍ നിര്‍മല, സഞ്ജയ് എസ്. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തെരുവോരത്ത് കഴിയുന്നവര്‍ക്ക് ഭക്ഷണ പൊതിയും വിതരണം ചെയ്തു. വളരെ ചെറുപ്രായത്തില്‍ തന്നെ കാണിക്കുന്ന സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളാണ് ല്യാനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.