Crime News

കോട്ടയത്ത് ഭാര്യയെ വെട്ടി പരിക്കേൽപിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച് മരിച്ചു

കോട്ടയം: വൈക്കം തോട്ടകത്ത് ഭാര്യയെ വെട്ടി പരിക്കേൽപിച്ച ശേഷം ഭർത്താവ് വിഷം കഴിച്ച് മരിച്ചു. തലയാഴംതോട്ടകം കമ്മ്യൂണിറ്റി ഹാളിന് സമീപം പുത്തൻവീട്ടിൽ ദാമോദരനാണ് ഭാര്യ സുശീല (58) യെ വെട്ടി പരിക്കേൽപിച്ചത്.

ഗുരുതരമായി പരിക്കേറ്റ സുശീലയെ കോട്ടയം മെഡിക്കൽ കോളേജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ദാമോദരനെ പിന്നീട് വീടിന് സമീപം തോട്ടരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. ഭാര്യയെ വെട്ടിയതിനെ തുടർന്ന് നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ ദാമോദരൻ പാടത്തിലൂടെ ഓടി മറയുകയായിരുന്നു. പിന്നീട് പൊലീസെത്തി നടത്തിയ തെരച്ചിലിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തി.

ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.