accident

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ ഉടമ മരിച്ചു

വാകത്താനം: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗുരുതരമായി പരുക്കേറ്റ ഉടമ മരിച്ചു. വാകത്താനം പാണ്ടന്‍ചിറ ഓട്ടുകുന്നേല്‍ ഒ.ജി. സാബു(57) ആണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സാബു ഇന്ന് രാവിലെ മരിച്ചത്.

ഇന്നലെ രാവിലെ 10.15നു പാണ്ടൻചിറയിലെ വീടിനു 20 മീറ്റർ അടുത്തുവച്ചാണു കാർ കത്തിയത്. ചെറു സ്ഫോടന ശബ്ദത്തോടെ കാർ കത്തിയമരുകയായിരുന്നു. മിനിറ്റുകൾക്ക് അകം കാർ പൂർണമായും കത്തി. വാഹനത്തിന്റെ മുൻഭാഗത്താണ് ആദ്യം തീപടർന്നത്. സാബുവിന്റെ ഭാര്യ ഷൈനിയും പിന്നാലെ മക്കളായ അക്ഷയും അക്ഷരയും കാറിനടുത്തേക്ക് കാറിനടുത്തേക്ക് ഓടിയെത്തിയിരുന്നു.

സമീപത്തു ജോലി ചെയ്തിരുന്ന അതിഥിത്തൊഴിലാളികളും നാട്ടുകാരായ തൊഴിലാളികളും ചേർന്നാണു സാബുവിനെ കാറിനു പുറത്തെടുത്തത്. സാബുവിനെ ആദ്യം ചെത്തിപ്പുഴയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ മുൻ സെക്രട്ടറിയാണ്.

Leave a Reply

Your email address will not be published.