51 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; 26 കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കാരണക്കോണത്ത് മധ്യവയസ്‌കയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖയെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

രണ്ടുമാസം മുമ്പാണ് അരുണ്‍ ശാഖയെ വിവാഹം കഴിച്ചത്. 51 വയസാണ് ശാഖയുടെ പ്രായം. അരുണിന് 26 വയസും. സ്വത്ത് മോഹിച്ചാണ് അരുണ്‍ ശാഖയെ വിവാഹം കഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതിനു പിന്നാലെയാണ് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Advertisements

ശനിയാഴ്ച രാവിലെയാണ് ശാഖയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രിസ്തുമസ് അലങ്കാരത്തിനായി ഉണ്ടായിരുന്ന ലൈറ്റുകളുടെ വയറുകള്‍ മൃതദേഹത്തില്‍ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. അരുണിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply