പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ആനന്ദരാജ് ബിയും പാര്‍ട്ടിയും നടത്തിയ പട്രോളിങ്ങിനിടയില്‍ കടനാട് കൊല്ലപ്പള്ളിയില്‍ വെച്ച് അനധികൃത മദ്യ വില്‍പ്പന നടത്തിവന്ന ആളെ അറസ്റ്റു ചെയ്തു. കടനാട് തെക്കേപറമ്പില്‍ ജോയ് അഗസ്റ്റിന്‍ (44) ആണ് മദ്യം വില്‍ക്കുന്നതിനിടെ പിടിയിലായത്.
ഇയാളില്‍ നിന്നും 2.8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും മദ്യംവിറ്റ വകയില്‍ 450 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
പാര്‍ട്ടിയില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കണ്ണന്‍ സി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നന്ദു എം എന്‍, സാജിദ് പി.എ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പാര്‍വ്വതി രാജേന്ദ്രന്‍, എക്‌സൈസ് ഡ്രൈവര്‍ സന്തോഷ് കുമാര്‍ ടി ജി എന്നിവര്‍ ഉണ്ടായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19