ഒറ്റക്ക് കഴിയുന്ന വീട്ടമ്മക്കെതിരെ ആക്രമണം പ്രതി പിടിയിൽ

കുന്നിക്കോട് : വിളക്കുടി പാപ്പാരം കോട് സ്വദേശിനിയും ഒറ്റക്ക് കഴിഞ്ഞ് വന്നിരുന്ന 52 വയസ്സുള്ള വീട്ടമ്മയെ വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലാക്കിയശോഷം കടന്നുകയറി ആക്രമിച്ച് പീഢനത്തിന് വിധേയയാക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ വിളക്കുടി പാപ്പാരംകോട് മാണിക്യം വിള വീട്ടിൽ മുഹമ്മദ് ഷെരീഫ് മകൻ 30 വയസ്സുള്ള ചിമ്പു എന്ന് വിളിക്കുന്ന മാർഷൽകോട്ടേൽ കുന്നിക്കോട് പോലീസിന്റെ പിടിയിലായി.

പ്രതിക്കെതിരെ സമാന സ്വഭാവമുള്ള മറ്റൊരു കേസ് കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുന്നിക്കോട് പോലീസ് ഇൻസ്പെക്ടർ മുബാറക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

join group new

You May Also Like

Leave a Reply