Pala News

വീട്ടമ്മയെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ

പാലായിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മരങ്ങാട്ടുപള്ളി ശാന്തിനഗർ ഭാഗത്ത് പൂത്തോടിയിൽ ഷൈജു (45) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ വൈകിട്ട് പാലാ ടൗണിൽ വച്ച് വീട്ടമ്മയെ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും,ബലമായി ഓട്ടോറിക്ഷയിൽ കയറ്റുകയും, കുതറി ഓടാൻ ശ്രമിച്ച വീട്ടമ്മയെ അടിക്കുകയുമായിരുന്നു.

ഇയാൾക്ക് വീട്ടമ്മയോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ വീട്ടമ്മയെ ആക്രമിച്ചത്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, സി.പി.ഓ മാരായ ശ്യാം ലാൽ, സുബി. ബി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published.