യു.എ.ഇയില്‍ കോവിഡ് വാക്‌സിന് വിധേയനായി മലയാളി യുവാവ്

ദുബായ്: കോവിഡ് 19 മായി ബന്ധപ്പെട്ട് ലോക രാഷ്ട്രങ്ങള്‍ വാക്‌സിന്‍ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പരീക്ഷണത്തിലാണ്. ഇന്ന് ദുബായ് ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്ന മലപ്പുറം, നിലമ്പൂര്‍, മൂത്തേടം സ്വദേശിയായ ചുട്ടിപാറയില്‍ ബിനേഷ് വര്‍ഗീസ് ഇന്ന് യു.എ.ഇ ആരോഗ്യ വകുപ്പിന്റെ കീഴില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കോവിഡ് 19 വാക്‌സിന് വിധേയനായി.

ആഗോള രാഷ്ട്രങ്ങളിലെ ഭരണാധികാരികളും, ജനങ്ങളും ഭയപാടോട് കൂടിയും, ഭീതിയോടെയും ഈ മഹാമാരിയെ നേരിടുന്ന ഈ സന്ദര്‍ഭത്തിലാണ് ഇദ്ദേഹം കോവിഡ് വാക്‌സിന് വിധേയമായത്.

ഒമ്പതു വര്‍ഷമായി കുടുംബവുമായി യു. എ ഇയിലാണ് താമസം. ഭാര്യ അബുദാബിയിലെ പ്രമുഖ ഹോസ്പ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്നു. 3 1/2 വയസായ മകനുണ്ട് .

കോവിഡ് തുടങ്ങിയതു മുതല്‍ ഇന്നേവരെ കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും, പ്രവാസികളുടെ ദൈനദിന പ്രശ്‌നങ്ങളിലും, വിവിധ പ്രവാസി സംഘടനകളിലൂടെയും, സ്വദേശത്തെ സന്നദ്ധ സംഘടനകളിലൂടെയും സന്നദ്ധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ 10 വര്‍ഷമായി സജീവമാണ്. ഫോണ്‍ 00971551930110

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: