ഈരാറ്റുപേട്ട: ദേശീയ യൂത്ത് പാര്‍ലമെന്റിലെ പ്രസംഗ മികവിനു പ്രധാനമന്ത്രിയുടെ കൈയടി നേടി മലയാളി പെണ്‍കുട്ടി.
പത്തനംതിട്ട സ്വദേശിനി എസ് മുംതാസ് ആണ് തന്റെ വാക്ചാതുരിയിലൂടെ പ്രധാനമന്ത്രിയുടെ കൈയടി നേടിയത്.
മുതാസിന്റെ പ്രസംഗ മികവിനെ പുകഴ്ത്തിയ മോദി പ്രസംഗ വീഡിയോയും ട്വീറ്റ് ചെയ്തു.
ഇന്നലെ ഇന്ത്യന്‍ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന മത്സരത്തില്‍ വാക്ചാതുര്യവും ആവിഷ്കാര മികവുമായി മുംതാസ് മികവു പുലര്‍ത്തിയെന്നു മോദി പറഞ്ഞു.
അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെ വിദ്യാര്‍ഥിനിയായ മുംതാസ് എംഇ ഷാജി, റഷീദ ദമ്പതികളുടെ മകളാണ്.
മോദിയുടെ അഭിനന്ദനം നേടിയ മുംതാസിനെ കോളേജ് മാനേജര്‍ റവ. ഡോ.അഗസ്റ്റിന് പാലക്കാപറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍, കോഴ്സ് കോര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ് പുല്ലുകാലായില്‍ എന്നിവര്‍ അഭിനന്ദിച്ചു.
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page