തിരുവനന്തപുരം : ആറ്റിങ്ങലിൽ മാധ്യമ പ്രവർത്തകയോട് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച ശേഷം മോശമായി പെരുമാറിയതിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ പ്രതിഷേധിച്ചു. ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം.
മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ പ്രതിക്കെതിരെ പോലീസ് നടപടി ശക്തമാക്കണമെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ കെ ശ്രീകുമാർ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകയ്ക്ക് നേരിട്ട അപമാനം ഒരു ഒത്തുതീര്‍പ്പിലും ഒതുക്കാതെ പ്രതിക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഉമേഷ് കുമാർ കഴക്കൂട്ടം ആവശ്യപ്പെട്ടു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19