മലര്‍വാടി ടീന്‍ ഇന്ത്യാ ടാലന്റ് മീറ്റും ലിറ്റില്‍ സ്‌കോളര്‍ ഈരാറ്റുപേട്ട ഏരിയാ തല രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും

ഈരാറ്റുപേട്ട മലര്‍വാടി ടീന്‍ ഇന്ത്യാ ടാലന്റ് മീറ്റും ലിറ്റില്‍ സ്‌കോളര്‍ ഏരിയാ തല രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും നഗരസഭാ കൗണ്‍സിലര്‍ സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

മലര്‍വാടി ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനോല്‍സവം ഈ വര്‍ഷം ഓണ്‍ലൈന്‍ ആയി നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. The first family online quiz for Keralites എന്ന പേരിലാണ് ഈ വര്‍ഷത്തെ വിജ്ഞാനോല്‍സവം സംഘടിപ്പിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്കൊപ്പം കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കാം. യുപി, എച്ച്എസ് വിഭാഗത്തിലെ മല്‍സരങ്ങള്‍ ജനുവരി 23നും എല്‍പി വിഭാഗത്തിന്റെ മല്‍സരം ജനുവരി 30നും നടക്കും.

വിജയികളെത്തേടി വിലയേറിയ സമ്മാനങ്ങളും, പ്രോത്സാഹന സമ്മാനങ്ങളും കാത്തിരിക്കുന്നു. രജിസ്‌ട്രേഷനും വിശദാംശങ്ങള്‍ക്കുമായി http://www.malarvadi.org എന്ന സൈറ്റ് സന്ദര്‍ശിക്കുക.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply