കോട്ടയം: മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റ് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. മലരിക്കല്‍ സ്ഥിതി ചെയ്യുന്ന തിരുവാര്‍പ്പ് പഞ്ചായത്തില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
നിലവില്‍ 23 പേര്‍ പഞ്ചായത്തില്‍ രോഗബാധിതരാണ്. ഇവരില്‍ വളളക്കാരും ഉള്‍പ്പെടുന്നു.
ഈ സാഹചര്യത്തില്‍ ജില്ലയുടെയെന്നല്ല സംസ്ഥാനത്തിന്റെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ കൂട്ടമായെത്തുന്നത് രോഗവ്യാപനത്തിനു കാരണമാകും എന്നു ചൂണ്ടിക്കാട്ടിയാണ് ആമ്പല്‍ ഫെസ്റ്റ് നിരോധിച്ചത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയാണ് നിരോധനം.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19