മലപ്പുറം കളക്ടറും സബ് കളക്ടറുമടക്കം 21 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

മലപ്പുറം: മലപ്പുറം കളക്ടര്‍ കെ ഗോപാല കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. കളക്ടര്‍ക്കു പുറമെ സബ് കളക്ടര്‍, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ഉള്‍പ്പെടെ, മലപ്പുറത്തെ 21 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.

നേരത്തെ ജില്ലാ പോലീസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗണ്‍മാന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ജില്ലാ പോലീസ് മേധാവിക്കു കോവിഡ് സ്ഥിരീകരിച്ചത്. പോലീസ് മേധാവിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് കളക്ടറും സബ് കളക്ടറും.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: