General News

ലോക നാട്ടറിവ് ദിനത്തോടനുബന്ധിച്ച് മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു പി സ്കൂൾ മ്യൂസിയത്തിൽ നാട്ടറിവ് രജിസ്റ്റർ തുറന്നു

മലയിഞ്ചിപ്പാറ: ലോക നാട്ടറിവ് ദിനത്തോടനുബന്ധിച്ച് മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ മ്യൂസിയത്തിൽ നാട്ടറിവ് രജിസ്റ്റർ തുറന്നു. കാലാവസ്ഥ, മഴ, വരൾച്ച, ജലസംരക്ഷണം, കൃഷി തുടങ്ങിയ മേഖലകളിൽ ഒരു വർഷം നീളുന്ന വിവരശേഖരണമാണ് സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് നേതൃത്വം കൊടുത്ത് നടപ്പാക്കുന്നത്.

വിദ്യാർത്ഥികൾ നാട്ടിലെ മുതിർന്നവരുമായും മറ്റും നടത്തുന്ന അഭിമുഖങ്ങൾ, കാലാവസ്ഥാ – പരിസര നിരീക്ഷണങ്ങൾ, വായനകൾ എന്നിവയിലൂടെയാണ് പ്രതിദിന രജിസ്റ്റർ പൂർത്തിയാക്കുന്നത്. ദേവസ്യാച്ചൻ ഇടയോടിയിൽ എന്ന മുതിർന്ന കർഷകനുമായി വിദ്യാർത്ഥികൾ നടത്തിയ അഭിമുഖത്തിലൂടെ നാട്ടറിവ് രജിസ്റ്റർ ഉത്ഘാടനം ചെയ്തു.

ഏറ്റവുമധികം വിവരങ്ങൾ സമാഹരിച്ച് രേഖപ്പെടുത്തുന്ന വിദ്യാർത്ഥികൾക്ക് വർഷാവസാനം സമ്മാനങ്ങൾ നൽകും.

Leave a Reply

Your email address will not be published.