തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് പുതിയ വൈസ് പ്രസിഡന്റായി യുഡിഎഫിലെ മാജി തോമസ് നെല്ലുവേലിൽ (കോൺഗ്രസ്) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുൻ വൈസ് പ്രസിഡന്റ് കവിത രാജു രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
13 അംഗ ഭരണ സമിതിയിലെ പത്തുപേർ തെരഞ്ഞെടുപ്പ് യോഗത്തിൽ ഹാജരായിരുന്നു. ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് (വേലത്തൂശ്ശേരി) മെമ്പറാണ് മാജി തോമസ്. പാലാ സോയിൽ കൺസർവേഷൻ ഓഫീസർ സ്മിത എംഎസ് വരണാധികാരിയായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ അനുമോദന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, വൈസ് പ്രസിഡന്റ് എൻ റ്റി കുര്യൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുമ ഭായി അമ്മ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ കവിത രാജു, മാളു ബി മുരുകൻ, സിറിൾ താഴത്തുപറമ്പിൽ ദീപ സജി, എം ഐ ബേബി തുടങ്ങിയവർ പ്രസംഗിച്ചു.