അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് ടാറിങ് പൂർത്തിയാക്കിയ മൈലാടി അംബേദ്കർ ചാണകക്കുളം റോഡിൻറെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു.

പഞ്ചായത്ത് മെമ്പർ ജോയിച്ചൻ കാവുങ്കൽ, ബ്ലോക്ക് മെമ്പർമാരായ ഔസേപ്പച്ചൻ, മിനി സാവിയോ, പഞ്ചായത്ത് മെമ്പർമാരായ ഷെറിൻ പെരുങ്ങാംകുന്നിൽ, കറിയാച്ചൻ പൊട്ടനാനി എന്നിവർ സന്നിഹിതരായിരുന്നു.
പൊതുപ്രവർത്തകരായ ജോസഫ് മൈലാടി, ജോയിച്ചൻ വെട്ടിക്കൽ, സന്തോഷ് ഇലവുങ്കൽ ജിസ്സ് കാഞ്ഞിരത്തുങ്കൽ എന്നുവരും പങ്കെടുത്തു.


അംബേദ്കർ കോളനി ചാണകക്കുളം നിവാസികളുടെ ഏക ആശ്രയമായ ഈറോഡ് പൊട്ടിപ്പൊളിഞ്ഞ ഗതാഗതയോഗ്യമല്ലായിരുന്നു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് റോഡ് പണി പൂർത്തിയായതോടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി.