Pala News

മഹിളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പാലാതാലൂക്ക് ഓഫീസിനു മുമ്പിൽ പ്രതിക്ഷേധ ധർണ്ണ നടത്തി

പാലാ: സ്വർണ്ണ തട്ടിപ്പ്, കറൻസി കേസുകളിൽ ആരോപണ വിധേനനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടാണ് മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ലാലി മൈക്കിളിന്റെ അദ്ധ്യക്ഷതയിൽ പ്രതിക്ഷേധ ധർണ്ണ നടത്തിയത്.

ഡിസിസി ജില്ലാ വൈസ് പ്രസിഡന്റ് എ.കെ ചന്ദ്രമോഹനൻ ഉത്ഘാടനംചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ്.പ്രസിഡന്റ് മോളിപീറ്റർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അനുപമ വിശ്വനാഥ്, നിർമ്മല മോഹനൻ,ബിന്ദു സെബാസ്റ്റ്യൻ, റീന, തങ്കമ്മ ടീച്ചർ, ഷാർലറ്റ്, ഷാനിമോൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.