പീഡനക്കേസില്‍ പരോളിലിറങ്ങിയ യുവാവ് മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു

പീഡനക്കേസില്‍ പരോളിലിറങ്ങിയ യുവാവ് മൂന്നു വയസുകാരിയെ പീഡിപ്പിച്ചുകൊന്നു. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് മനുഷ്യമനസാക്ഷിയെ നടുക്കിയ സംഭവം.

റായ്ഗഡിലെ പെന്‍ മേഖലയിലെ ആദിവാസി കോളനിയില്‍ കയറിയാണ് ആദേശ് പാട്ടീല്‍ എന്ന മുപ്പത്തിയഞ്ചുകാരന്റെ ക്രൂരകൃത്യം. പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത യുവാവിനെ പത്ത് ദിവസം മുന്‍പാണ് പരോളില്‍ അയച്ചത്.

Advertisements

സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെ. ഡിസംബര്‍ 30 പുലര്‍ച്ചെയാണ് അക്രമം നടന്നത്. രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ യുവാവ് തട്ടിക്കൊണ്ട് പോയ യുവാവ് സമീപത്തെ കുറ്റിക്കാട്ടില്‍വെച്ച് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ വീടിന് വാതില്‍ ഇല്ലായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തുന്നു. പെന്നിലെ പാഡ ബഡഗോണ്‍ മേഖലയിലെ വീട്ടില്‍ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്.

പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കുഞ്ഞിന്റെ മൃതദേഹം വീടിന് പിന്നില്‍ കൊണ്ടുവന്ന് ഇടുന്നതിനിടെ ആദേശ് പാട്ടീലിനെ കുഞ്ഞിന്റെ മുത്തശ്ശി കാണുകയായിരുന്നു. ഇവര്‍ ഒച്ചവച്ചതോടെ ആദേശ് ഓടി രക്ഷപെട്ടു.

തുടര്‍ന്ന് ദൃക്‌സാക്ഷികളുടെ മൊഴികളനുസരിച്ച് പാട്ടീലിന് വേണ്ടി തെരച്ചില്‍ ആരംഭിച്ച പൊലീസ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ പിടികൂടുകയായിരുന്നു.

പീഡനം, തട്ടിക്കൊണ്ട് പോകല്‍, കൊലപാതകം അടക്കം പോക്‌സോ നിയമത്തിന് കീഴിലാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. നേരത്തെ യുവാവിനെതിരെ മോഷണത്തിനും പീഡനത്തിനും അക്രമത്തിനും കേസുകള്‍ ഉണ്ട്.

You May Also Like

Leave a Reply