General News

ജനകീയം പറഞ്ഞ് അധികാരത്തിലേറിയവർ ഇന്ന് ജനദ്രോഹ നടപടികൾ മാത്രം ചെയ്ത് ജനങ്ങളെ വഞ്ചിക്കുന്നു: ഡിജു സെബാസ്റ്റ്യൻ

മാടപ്പള്ളി: കെ റെയിലിനെതിരെ മാടപ്പള്ളി ജനകീയ കൂട്ടായ്മയുടെ എഴുപത്തി എഴാം സമര ദിനത്തിൽ യൂത്ത് ഫ്രണ്ട് ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ നടത്തിയ സമരത്തിൽ സമരപ്പന്തലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറ് ഡിജു സെബാസ്റ്റ്യൻ.

വികസന പദ്ധതി എന്ന പേരിൽ സർക്കാർ പരിസ്ഥിതിക പ്രശ്നങ്ങളും ജനകീയ പ്രശ്നങ്ങളെ വകവയ്ക്കാതെ തങ്ങളുടെ സ്വർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ ഇവിടുത്തെ ജനങ്ങൾ കൈയും കെട്ടി നോക്കിയിരിക്കില്ല. കോർപ്പറേറ്റുകളുടെ പ്രതിനിധിയായ കേരളം ഭരിക്കുന്ന കപ്പിത്താൻ കേരളത്തെ മൊത്തം വിറ്റ് മുടിക്കാനുള്ള ഈ പദ്ധതിയുമായി മുന്നോട്ട് വന്നാൽ എതു വിധവും യൂത്ത്ഫ്രണ്ട് ചെറുക്കും.

സാംസ്കാര്യ വകുപ്പു മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നടത്തുന്ന പ്രസ്താപനകൾ തന്നെ കേട്ടൽ മനസ്സിലാകും എത്ര സമർത്ഥൻമാരാണ് കേരളം ഭരിക്കുന്നതെന്നും എത്രമാത്രം അധപതനത്തിന്റെ നാശകുഴിയാലാണ് കേരളമെന്നും. മൃഗീയ ഭൂരിപക്ഷം ഉണ്ട് ഞങ്ങളെ ആർക്കും ഒന്നും ചെയ്യാനാവില്ല എന്ന് പറഞ്ഞ് അധികാരം ദുർവിനിയോഗം ചെയ്യുന്ന എൽ ഡി എഫ് സർക്കാരിന്റെ നടപടികളിൽ ജനങ്ങൾ അസ്വസ്തരാണ് പ്രതികരിക്കുന്ന ജനങ്ങളെ കള്ളക്കേസുകളിൽ കുടുക്കി ദ്രോഹിക്കുന്നത് ജനധിപത്യത്തിന് ചേർന്നതല്ലേന്നും ഇത്തരം സർക്കാർ നീക്കങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ യൂത്ത്ഫ്രണ്ടിനാവില്ലെന്നും, എതു വിധവും നേരിടാൻ യൂത്ത്ഫ്രണ്ട്സജ്ജമാണെന്നും വരും ദിനങ്ങളിൽ സർക്കരിന്റെ തനിനിറം ജനങ്ങളിലെത്തിക്കുവാൻ ജനകീയസമരങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാടപ്പളളിലെ സമര പേരാട്ടം കേരള ജനയ്ക്ക് മാതൃക പോരാട്ടമാണ്. ഇതിന്റെ മുന്നണി പോരാളികളായ കേരളാ കോൺഗ്രസ് ഉന്നതാധികാര സമിത അംഗവും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി നിയമസഭ സീറ്റിലെ യുഡിഫ് സ്ഥാനാർത്ഥിയുമായ പ്രൊ: വി.ജെ ലാലി സാറും, സമര നായിക ജിജി ഇയ്യാലുങ്കയും സമസമതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറയും എറെ അഭിനന്ദനമർഹിക്കുന്നവരാണെന്നും കേരളാ യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഡിജു സെബാസ്റ്റ്യൻ പറഞ്ഞു.

യൂത്ത്ഫ്രണ്ട് ചങ്ങനാശ്ശേരി നിയോജക മണ്ഡലം നേതൃത്വം നൽകിയ സമര ദിനത്തിൽ ജില്ലാ പ്രസിഡന്റ് ഷിജു പാറേടുക്കിൽ ഉത്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് നേതാക്കളായ ജസ്റ്റിൻ പാലത്തിങ്കൽ, സ്വപ്ന ബിനു, ബിജു ചെറുകാട്, ടി ജോ കൂട്ടുമ്മേൽക്കാട്ടിൽ, അനീഷ് കണ്ടാശ്ശേരി, ജെയിംസ് പതാരാച്ചിറ, അഭിഷേക് ബിജു, അഭിലാഷ് കൊച്ചുപറമ്പിൽ, സുരേഷ്, ബെൻസൺ ,രതീഷ് രാജൻ, അനീഷ് ,എ.ടി വർഗ്ഗീസ്, സാജൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.