പൂഞ്ഞാര്‍, തിടനാട് പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പെരുന്നിലം- മഠംകുന്ന് -വെയില്‍കാണാംപാറ റോഡ് നവീകരിക്കുന്നതിനായി നടപടി സ്വീകരിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ് അറിയിച്ചു.
പ്രസ്തുത റോഡിന്റെ നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.പെരുന്നിലം, വെയില്‍കാണാംപാറ മേഖലകളെ ബന്ധിപ്പിക്കുന്ന റോഡ് നിര്‍ദിഷ്ട ഈരാറ്റുപേട്ട ബൈപ്പാസിന്റെ ഭാഗവുമാണ്.
ബൈപ്പാസ് നിര്‍മാണം ആരംഭിക്കാത്തത് പ്രദേശവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.ഈ റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ തിടനാട്, പൂഞ്ഞാര്‍ പഞ്ചായത്തുകളിലായുള്ള ചിറപാറ കോളനിയിലേക്ക് പുതുതായി നിര്‍മ്മിച്ച റോഡിലേക്ക് സുഖമമായി ഗതാഗതം സാധ്യമാകും.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള വെയില്‍കാണാംപാറ സ്‌കൂളിലേക്ക് ഈരാറ്റുപേട്ടയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പോയിരുന്ന പരമ്പരാഗത പാതയാണ് ഇതോടെ നവീകരിക്കുന്നത്.
റോഡ് നിര്‍മാണത്തിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തംഗം ഷെല്‍മി റെന്നി, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഷോണ്‍ ജോര്‍ജിനോടൊപ്പം ഉണ്ടായിരുന്നു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19