വൈദ്യുതി ഇല്ലാത്ത വീട്ടിലെ കുട്ടിക്ക് സ്മാര്‍ട്ട് ഫോണും പവര്‍ബാങ്കും നല്‍കി എം.എ.സി.എഫ്, ജനകീയ കൂട്ടായ്മ

മുട്ടം, കൂവപ്പള്ളി : മലഅരയാ ക്രിസ്ത്യന്‍ ഫെഡറേഷനും (എം.എ.സി.എഫ്) ജനകീയ കൂട്ടായ്മ സന്നദ്ധ പ്രവര്‍ത്തകരും സംയുക്തമായി കൂവപ്പളളി സി.എം.എസ് ഹൈസ്‌കൂളിലെ വിദ്ധ്യാര്‍ഥിക്ക് ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി സ്മാര്‍ട്ട് ഫോണും പവര്‍ബാങ്കും നല്‍കി.

എം. എ. സി. എഫ് സംസ്ഥാന പ്രസിഡന്റ് ജോസഫ് ജേക്കബ്, സ്‌കൂള്‍ മാനേജര്‍ റവ : പി.വി ആന്‍ഡ്രുസ്, ഇളംദേശം ബ്ലോക്ക് മെമ്പര്‍ മാത്യു പി. ഐ., സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ഓമന ഹെസക്കിയേല്‍, ക്ലാസ്സ് ടീച്ചര്‍ സ്‌നിജാ ബെന്‍, പി റ്റി എ പ്രസിഡന്റ് സന്തോഷ് എന്നിവര്‍ക്ക് കൈമാറി.

എം. എ. സി. എഫ് ഭാരവാഹികളായ പൊന്നമ്മ ജോണ്‍, സാമുവേല്‍ ജോര്‍ജ് ജനകീയ കൂട്ടായ്മ പ്രവര്‍ത്തകരായ റോയി മാമ്മന്‍, ബാബു ഈനോസ്, സൂസമ്മ ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

അടിസ്ഥാന സൗകര്യങ്ങളായ വീടും, വൈദ്യുതിയും, റേഷന്‍ കാര്‍ഡും ഇല്ലാത്ത വിദ്യാര്‍ത്ഥിയുടെ കുടുംബത്തെ ജോസഫ് ജേക്കബ് സന്ദര്‍ശിച്ചു. കുടയത്തൂര്‍ ഗ്രാമപഞ്ചായത്തു പ്രസിഡന്റ്, ഇളംദേശം ബ്ലോക്ക് മെമ്പര്‍ എന്നിവരുമായി ചര്‍ച്ച ചെയ്യുകയും കുടുംബത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

join group new

You May Also Like

Leave a Reply