രാമപുരം: മാർ അഗസ്തിനോസ് കോളേജിൽ വച്ച് ഓഗസ്റ്റ് നാലാം തിയതി ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തപ്പെടുന്നു. ആമസോൺ കമ്പനി അലക്സ സർവീസിലേക്ക് നടത്തപ്പെടുന്ന ഈ ക്യാമ്പസ് റിക്രൂട്ട്മെന്റിൽ 2022, 2023 വർഷങ്ങളിൽ ഡിഗ്രി, പിജി പാസ്സായ (എഞ്ചിനീയറിംഗ് ഒഴികെ) ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. താൽപര്യമുള്ളവർ കോളേജ് വെബ്സൈറ്റിൽ ഉള്ള ലിങ്ക് മുഖേന ഓഗസ്റ്റ് മൂന്നാം തിയതിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
പാലാ: സംസ്ഥാന പാതയിൽ പന്ത്രണ്ടാം മൈലിൽ പ്രവർത്തിക്കുന്ന നഗരസഭയുടെ കുമാരനാശാൻ ചിൽഡ്രൻസ് പാർക്കിൽ പ്രിയദർശിനി കുടുംബശ്രീ യൂണിറ്റ് ഐസ്ക്രീം പാർലറും, കാന്റീനും പ്രവർത്തനം ആരംഭിച്ചു. കുട്ടികളുമായി എത്തുന്ന മാതാപിതാക്കൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കി. നഗരസഭാചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം നിർവഹിച്ചു .വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു വി തുരുത്തൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു Read More…
ലയൺസ് ക്ലബ്സ് ഇൻറർനാഷണലിൻ്റെ 2023 – 24 വർഷത്തിലെ പ്രധാന പ്രോജക്ടുകളിൽ ഒന്നായ ‘വിഷൻ കെയർ’ പ്രോജക്ടിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് ചെമ്മലമറ്റം സെൻട്രൻ്റെയും ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ വാരിയനിക്കാട് കാർമൽ റാണി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർജൂബി മരിയയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ സിസ്റ്റർ ജോളി മാത്യൂസ് സിഎംസി നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318 B Read More…