General News

എം.ജി. സർവകലാശാല യോഗാ കിരീടം പത്താം തവണയും ദേവമാതയ്ക്ക്

കുറവിലങ്ങാട്: എം.ജി യൂണിവേഴ്സിറ്റി യോഗാ മത്സരത്തിൽ ദേവമാതാ കോളെജ് ചാമ്പ്യൻമാരായി. പത്താം തവണയാണ് ദേവമാതയ്ക്ക് യോഗാ ചാമ്പ്യൻഷിപ്പ് ലഭിക്കുന്നത്.

ജോയൽ ജോസ്, നവീൻ മാർട്ടിൻ, അർജുൻ രാജ്, നോയൽ സ്റ്റീഫൻ, വിജയ് ബെന്നി, കാർത്തിക് പി.എച്ച്., അമ്പാടി അശോകൻ എന്നിവരടങ്ങിയ ടീമാണ് ഒന്നാം സ്ഥാനം നേടിയത്.

ഡോ. ജോബിൻ ജോസ് ചാമക്കാല, ശ്രീമതി പ്രസീദ മാത്യു, ഡോ.സതീശ് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ടീമിന് പരിശീലനം നൽകുന്നത്. വിജയികളെ പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യു, വൈസ്. പ്രിൻസിപ്പൽ ഫാ. ഡിനോയി കവളമ്മാക്കൽ എന്നിവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published.