Erattupetta News

ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോയെപ്പറ്റിയുള്ള സമഗ്രപഠനം നടത്താനൊരുങ്ങി ഈരാറ്റുപേട്ട എം ഇ എസ് കോളേജ്

1975 ൽ തുടങ്ങുന്നു ഈരാറ്റുപേട്ട KSRTC ഡിപ്പോയുടെ ചരിത്രം. പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ ഗതാഗതപുരോഗതിയിൽ നിർണ്ണായകമായ അടയാളപ്പെടുത്തൽ നടത്തിയിട്ടുണ്ട് ഈ ഡിപ്പോ. പതിനായിരങ്ങളുടെ ജീവിതയാത്ര വേഗത്തിലാക്കിയ ഈ ബസ് സ്റ്റേഷന്റെചരിത്രം കുതിപ്പും കിതപ്പും നിറഞ്ഞതാണ്.

പൂഞ്ഞാർ മണ്ഡലത്തിന്റെയും സമീപപ്രദേശങ്ങളുടെയും വികസനത്തിൽ വലിയപങ്കുവഹിക്കാൻ ഇനിയും കഴിയുമെന്ന് ഉറപ്പിച്ച്പറയാൻ കഴിയുന്ന ഈ KSRTC ഡിപ്പോയെപ്പറ്റി ഒരു സമഗ്രപഠനത്തിനൊരുങ്ങുകയാണ് ഈരാറ്റുപേട്ട എം ഇ എസ് കോളജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻറ്.

വാഗമൺ ഉൾപ്പെടെയുള്ള നിരവധിവിനോദസഞ്ചാരകേന്ദ്രങ്ങളുമായുള്ള സാമീപ്യം ഈരാറ്റുപേട്ട ഡിപ്പോയുടെ സാധ്യത വർധിപ്പിക്കുകകൂടി ചെയ്യുന്നപശ്ചാത്തലത്തിൽഈ ഗവേഷണപഠനത്തിന് പ്രസക്തിയേറുകയാണ്.

ഗവേഷണഫലം കൂടുതൽചർച്ചകൾക്കായി ബന്ധപ്പെട്ടവർക്ക്‌ സമർപ്പിക്കും. കാലം ആവശ്യപ്പെടുന്ന ഈ സാമൂഹിക ദൗത്യ നിർവഹണത്തിൽ എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നുവെന്ന് പ്രിൻസിപ്പൽ പ്രഫഎ എം റഷീദ് അറിയിച്ചു.

Leave a Reply

Your email address will not be published.