ഈരാറ്റുപേട്ട: നഗരസഭയിലെ കാരയ്ക്കാട് നിവാസികൾക്കും മീനച്ചിലാറിൻ്റെ മറുകരയിലുള്ള തലപ്പലം പഞ്ചായത്തിലെ ഇളപ്പുങ്കൽ നിവാസികൾക്കും തമ്മിൽ ബന്ധപ്പെടാൻ ആകെയുള്ള മാർഗ്ഗം രണ്ടടി വീതിയുള്ള നടപ്പാലമായിരുന്നു. ഇത് കഴിഞ്ഞ വർഷം ഉണ്ടായ മലവെള്ളപ്പാച്ചിൽ തകർന്നു. തകർന്നതിന് ശേഷം മന്ത്രിമാരടക്കം ഈ പ്രദേശത്ത് വന്ന് പുതിയ പാലം നിർമ്മിച്ച് തരാമെന്ന് ഉറപ്പ് നൽകീയിരുന്നു. എന്നാൽ ഈ ഉറപ്പ് അധികൃതർ മറന്നു. പൊതു മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസടക്കം ജനപ്രതിനിധികൾക്ക് നാട്ടുകാരും വിദ്യാർത്ഥികളും നിവേദനം നൽകീയിരുന്നു. ഇതൊന്നും ഇതുവരെയും ഫലം കണ്ടില്ല. Read More…
ചേന്നാട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സ്കൂളിനുള്ള പാലാ രൂപത കോർപ്പറേറ്റ് എജൻസിയുടെ പ്രഥമ പുരസ്കാരം പാലായിൽ നടന്ന അധ്യാപക അനധ്യാപക സംഗമത്തിൽ തോമസ് ചാഴികാടൻ എം പി സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂളിന് നല്കി. കഴിഞ്ഞ 5 മാസം സ്കൂളിലും സമൂഹത്തിലും നടത്തിയ വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിന് ഒന്നാം സ്ഥാനം നേടി കൊടുത്തത്. ഹെഡ് മിസ് ട്രീസ് സിസ്റ്റർ സിസി SH പുരസ്കാരം എറ്റ് വാങ്ങി.
ഈരാറ്റുപേട്ട: നഗരസഭ പുതിയതായി ആരംഭിക്കുന്ന അർബൻ ഹെൽത്ത് & വെൽനസ് ക്ലിനിക്ക് നടത്തുവാൻ സൗകര്യപ്രദമായ 2000 സ്ക്വയർ ഫീറ്റിൽ കുറയാത്ത 2 കെട്ടിടങ്ങൾ 5 വർഷത്തേക്ക് (ഒരെണ്ണം നടയ്ക്കലും ഒരെണ്ണം കടുവാമുഴിയിലും ) മാസ വാടകയ്ക്ക് നൽകാൻ താൽപ്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പാർക്കിംഗ് സൗകര്യമുള്ളതും പൊതുജനങ്ങൾക്ക് സൗകര്യപ്രദമായതും വെള്ളം കയറാത്തതും കാലപ്പഴക്കം ഇല്ലാത്തതുമായ കെട്ടിടം ആയിരിക്കണം. കൂടാതെ ഈ ക്ലിനിക്കിലേക്ക് ആവശ്യമായ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ് , മൾട്ടി പർപ്പസ് വർക്കർ എന്നിവരെ തിരഞ്ഞെടുക്കുന്നതിന് Read More…