General News

എംഡി സി എം എസ് ഹൈസ്കൂളിൽ കുട്ടികൾക്ക് ക്രിസ്തുമസ് കേക്ക് സമ്മാനിച്ച് പൂർവ്വ വിദ്യാർത്ഥികൾ

ഇരുമാപ്രമറ്റം: എം ഡി സി എം എസ് ഹൈസ്കൂളിൽ ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും ക്രിസ്തുമസ് കേക്ക് സമ്മാനിച്ച് പൂർവ്വ വിദ്യാർത്ഥികൾ.

സ്കൂൾ ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി കാരൾ റാലി, ക്രിസ്തുമസ് സംഗീത ശില്പം, കാരൾ ഗാനാലാപനം എന്നിവയും നടന്നു. സ്കൂൾ ലോക്കൽ മാനേജർ റവ. ലവ്സൺ ജോർജ്ജ് ക്രിസ്തുമസ് സന്ദേശം നൽകി.

ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഡെൻസി ബിജു അദ്ധ്യക്ഷത വഹിച്ചു.പൂർവ്വ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ലയൺസ് ക്ലബ്ബ് ജില്ലാ കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യാതിഥിയായിരുന്നു. ഹെഡ്മിസ്ട്രസ് മിനിമോൾ ദാനിയേൽ പിടിഎ ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a Reply

Your email address will not be published.