വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തി്നറെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 36 രൂപയുടെ കുറവാണുണ്ടായത്.1991 രൂപയാണ് പുതിയ വില. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
പാലാ: ലയൺസ് ഡിസ്ട്രിക്ട് 318B- ലെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അടൂർ പാലാ ഗവണ്മെന്റ് പോളിടെക്നിക് കോളേജ് പ്ലേസ്മെന്റ് സെൽ , SHE പ്രൊജക്റ്റ് എന്നിവയുമായി ചേർന്ന് രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി ‘പേഴ്സണാലിറ്റി ഡെവലപ്മെൻറ് ‘ എന്ന വിഷയത്തിൽ യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ അനി എബ്രഹാം അധ്യക്ഷ ആയ പ്രോഗ്രാം കിൻഫ്ര ചെയർമാനും നാഷണൽ ഫാക്കൽറ്റിയുമായ ശ്രീ ജോർജുകുട്ടി ആഗസ്തി ഉദ്ഘാടനം ചെയ്യുകയും ക്ലാസ് നയിക്കുകയും ചെയ്തു. Read More…
രാമപുരം: പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ ഓർമ്മ കേരള ചാപ്റ്റർ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്യായമായി കാലങ്ങളായി നടത്തി വരുന്ന വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് എന്ന പകൽകൊള്ള അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തത് പ്രവാസി സമൂഹത്തോടുള്ള അവഗണനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ചാപ്റ്റർ ചെയർമാൻ എം കെ കുര്യാക്കോസ് മാണി Read More…
കോട്ടയം :മുത്തോലി ടെക്നിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കടനാട് ഒറ്റപ്ലാക്കൽ ജെയ്സിയുടെ മകൻ ആൻജോയെ കൺസഷന്റെ പേരിൽ ബസ്സിൽ നിന്നും തള്ളി വിഴ്ത്തി പരിക്കേൽപ്പിച്ച് ബസ് കണ്ടക്ടർക്കെതിരെ നടപടി എടുക്കണമെന്നും കൺസഷൻ പേരിൽ വിദ്യാർഥികൾക്ക് എതിരെ നടക്കുന്ന ഇത്തരം പീഡനങ്ങൾ അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയാറകണമെന്നും സജി ആവശ്യപ്പെട്ടു. പരിക്കേറ്റ വിദ്യാർത്ഥിയെ വീട്ടിൽ എത്തി സന്ദർശിച്ച് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി രാജൻ കുളങ്ങര, കേരള കോൺഗ്രസ് Read More…