ചാന്നാനിക്കാട് ഗവൺമെൻ്റ് എൽ.പി. സ്കൂളിൽ എൽ.പി. സ്കൂൾ ടീച്ചർ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് അഭിമുഖം നടത്തും.
യോഗ്യത: ടി.ടി.സി, കെ.ടി.ഇ.ടി. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ആറിന് രാവിലെ 11ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വിശദ വിവരത്തിന് ഫോൺ: 0481 2436600, 9947234803.