തടിലോറി കനാലിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു; മരിച്ചത് എരുമേലി സ്വദേശി

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ തടിലോറി അപകടത്തില്‍പ്പെട്ട് എരുമേലി സ്വദേശിയായ യുവാവ് മരിച്ചു. എരുമേലി തുമരംപാറ പ്ലാമൂട്ടില്‍ മുരളിയുടെ മകന്‍ മിഥുന്‍ (23) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 2.30 നാണ് അപകടമുണ്ടായത്. തടിയുമായി പോയ ലോറി വഴിയരികിലുള്ള കനാലിലേയ്ക്ക് മറിയുകയായിരുന്നു. മിഥുനൊപ്പമുണ്ടായിരുന്ന യുവാവിനും പരുക്കേറ്റു. മൃതദേഹം മൂവാറ്റുപുഴ ആശുപത്രിയില്‍.

Advertisements

You May Also Like

Leave a Reply