കോവിഡ് പടരുമ്പോഴും അലംഭാവമോ? കോട്ടയത്ത് ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്തത് മാസ്‌ക് ധരിക്കാത്ത 375 സംഭവങ്ങള്‍, ലോക്ഡൗണ്‍ ലംഘനങ്ങള്‍ 14 കേസുകള്‍; പരിശോധന ശക്തമാക്കാന്‍ പോലീസ്

കോട്ടയം: ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുമ്പോഴും ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ക്കു കുറവില്ല. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനു ഇന്നലെ ജില്ലയൊട്ടാകെ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 23 പേരെ അറസ്റ്റ് ചെയ്തു.

മാസ്‌ക് ധരിക്കാത്ത 375 സംഭവങ്ങളാണ് ജില്ലയില്‍ തിങ്കളാഴ്ച (10 82020) റിപ്പോര്‍ട്ട് ചെയ്തത്. വരും ദിവസങ്ങളില്‍ ജില്ലാ പോലീസ് മേധാവി ശ്രീ.ജി ജയദേവ് ഐ.പി.എസിന്റെ നേതൃത്വത്തില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

join group new

Leave a Reply

%d bloggers like this: