ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്തൊട്ടാകെ ഇന്ന് 1822 പേര്‍ക്കെതിരെ കേസ്, പാലായില്‍ ആറു കേസുകള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1822 പേര്‍ക്കെതിരെ കേസെടുത്തു. 2103 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് കേരള പോലീസ് അറിയിച്ചു.

മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക അടക്കമുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് പാലായില്‍ ഇന്ന് ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പാലാ പോലീസ് അറിയിച്ചു.

വാഹനങ്ങളൊന്നും ഇന്നു പാലായില്‍ പിടിച്ചെടുത്തിട്ടില്ല. ഈരാറ്റുപേട്ടയില്‍ കോവിഡുമായി ബന്ധപ്പെട്ട് ഒരു കേസ് മാത്രമാണ് ഇന്നു രജിസ്റ്റര്‍ ചെയ്തത്.

അതേ സമയം, സംസ്ഥാനത്തൊട്ടാകെ ഇന്ന് 401 വാഹനങ്ങളാണ് പിടിച്ചെടുത്തത്.

മാസ്‌ക് ധരിക്കാത്ത 6132 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 10 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

 • തിരുവനന്തപുരം സിറ്റി –  73, 50, 14
 • തിരുവനന്തപുരം റൂറല്‍ – 296, 289, 59
 • കൊല്ലം സിറ്റി –  98, 111, 34
 • കൊല്ലം റൂറല്‍ – 110, 112, 60
 • പത്തനംതിട്ട – 62, 67, 20
 • ആലപ്പുഴ- 55, 97, 15
 • കോട്ടയം – 26, 36, 1
 • ഇടുക്കി – 64, 32, 0
 • എറണാകുളം സിറ്റി –  149, 137, 29
 • എറണാകുളം റൂറല്‍ – 65, 28, 13
 • തൃശൂര്‍ സിറ്റി – 216, 289, 57
 • തൃശൂര്‍ റൂറല്‍ – 167, 222, 34
 • പാലക്കാട് –   63, 108, 11
 • മലപ്പുറം – 139, 139, 9
 • കോഴിക്കോട് സിറ്റി  –  57, 64, 31
 • കോഴിക്കോട് റൂറല്‍ – 68, 218, 4 
 • വയനാട് – 34, 0, 5
 • കണ്ണൂര്‍ – 23, 21, 2
 • കാസര്‍ഗോഡ് – 57, 83, 3

Join our WhatsApp Group // Like our Facebook Page // Send News

You May Also Like

Leave a Reply