Erattupetta News

ലോൺ, സബ്സിഡി, ലൈസൻസ്‌ മേള ഇന്ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: നഗരസഭയും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി ലോൺ – ലൈസൻസ് മേള ഇന്ന് ഉച്ചക്കു ശേഷം 2 ന് വ്യാപാരഭവനിൽ നടക്കും.

ഈ മേളയിൽ വ്യവസായവകുപ്പ്, ബാങ്ക് ഉദ്യോഗസ്ഥരുമായി സംവധിക്കുവാനും, വിവിധ സർക്കാർ സബ്‌സിഡി പദ്ധതികൾക്കായി അപേക്ഷ സമർപ്പിക്കാനും,പ്രോജക്ട് റിപ്പോർട്ട് നിർമ്മിക്കാനും, ലോൺ അപേക്ഷകൾ സമർപ്പിക്കാനും, കെ സ്വിഫ്റ്റ് അക്നോളഡ്ജ്മെൻ്റ് സർട്ടിഫിക്കറ്റ്,കേന്ദ്ര സർക്കാരിന്റെ ഉദ്ധ്യം റെജിസ്ട്രേഷൻ,മറ്റ്‌ എതെങ്കിലും വകുപ്പുകളിലെ ലൈസൻസുകൾ എൻ ഒ സി എന്നിവ എടുക്കാനും അവസരമുണ്ടാകുമെന്ന് നഗരസഭ അധ്യക്ഷ സുഹറ അബ്ദുൽ ഖാദർ പറഞ്ഞു.

Leave a Reply

Your email address will not be published.