ഈരാറ്റുപേട്ട: ജനതാദൾ എൽജെഡി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ആറുമാസമായി സമരംനടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന പരിപാടിയിൽ ഡൽഹിയിലെ സമരവേദിയിൽ മരണം വരിച്ച 525 കർഷകരോടുള്ള അന്ത്യാജ്ഞലിയും അർപ്പിച്ചു.
ജനതാദൾ എൽജെഡി പ്രസിഡണ്ട് ജലീൽ പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മാഹിൻ തലപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.
തിടനാട് മണ്ഡലം പ്രസിഡൻറ് ദേവരാജൻ പാതിരിക്കൽ, യുവജനതാദൾ സംസ്ഥാന സമിതി അംഗം ഷനീർ മഠത്തിൽ, വിദ്യാർത്ഥി ജനത സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് ഷെബീബ്ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19