ചങ്ങനാശേരി വണ്ടിപ്പേട്ടയില്‍ നിന്ന്14 ലിറ്റര്‍ വിദേശമദ്യവുമായി ഒരാളെ ചങ്ങനാശേരി എക്‌സൈസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പേട്ട പുതുപ്പറമ്പില്‍ സിബി(തോമസ്-58)ആണ് അറസ്റ്റിലായത്.
അരലിറ്ററിന്റെ 28 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. ചങ്ങനാശേരി ചന്ത പറാല്‍ റോഡില്‍ മദ്യവില്‍പന നടത്തുമ്പോഴാണ് 5 ലിറ്റര്‍ മദ്യവുമായി എക്സൈസിന്റെ പിടിയിലാകുന്നത്.
തുടര്‍ന്ന് സിബിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ബാക്കി 9 ലിറ്റര്‍ മദ്യംകൂടി പിടിച്ചെടുത്തത്. ഡ്രൈഡേ കച്ചവടത്തിനായി സൂക്ഷിച്ചിരുന്നതാണെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു.
രണ്ട് വര്‍ഷംമുമ്പ് അളവില്‍കൂടുതല്‍ വിദേശമദ്യം കൈവശം സൂക്ഷിച്ചതിന് സിബിക്കെതിരെ കേസെടുത്തിരുന്നു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അല്‍ഫോണ്‍സ് ജേക്കബ്ബ്, പ്രിവന്റീവ് ഇന്‍സ്‌പെക്ടര്‍മാരായ എ.കൃഷ്ണകുമാര്‍, ഐ. നിസാം, പ്രീവന്റീവ് ഓഫീസര്‍മാരായ പ്രദീപ്കുമാര്‍ വി എന്‍, അജിത്കുമാര്‍ കെ. എന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19