Moonnilavu News

പ്രളയ സഹായഹസ്തവുമായി ലയൺസ് ഡിസ്ട്രിക്ട് 318 B

മൂന്നിലവ് : കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318 ബി നേതൃത്വത്തിൽ മൂന്നിലവ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബാംഗങ്ങൾക്ക് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. സണ്ണി വി.സക്കറിയായുടെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.

70 കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ജോഷ്വായുടെ അധ്യക്ഷതയിൽ ഡിസ്ട്രിക്ട് ഗവർണർ സണ്ണി വി.സക്കറിയ നിർവഹിച്ചു.

ലീഡർമാരായ തോമസുകുട്ടി ആനി തോട്ടം, സിബി മാത്യു പ്ലാത്തോട്ടം, അഡ്വ. ആർ മനോജ്, ഹരികുമാർ അരുവിത്തുറ, ചെമ്മലമറ്റം ലയൺസ് മെമ്പർമാർ, പഞ്ചായത്ത് മെമ്പർമാർ ആശാ വർക്കർമാർ നാട്ടുകാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.