മേലുകാവ്: യൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഹങ്കർ റിലീഫ് പ്രൊജക്റ്റിന്റെ ഭാഗമായി മേലുകാവ് സെന്റ് തോമസ് ബാലഭവനിൽ അരിയും ഭക്ഷ്യ ധാന്യങ്ങളും പോഷകാഹാരങ്ങളും വിതരണം ചെയ്തു.
പരിപാടിയുടെ ഉൽഘാടനം മേലുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ഡിക്കാട്ട് നിർവഹിച്ചു.
ചടങ്ങിൽ അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് ഷാജിമോൻ അദ്ധ്യക്ഷത വഹിക്കുകയും ലയൻസ് ഡിസ്ട്രിക്ട് 318 B ഡിസ്ട്രിക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തുകയും വാർഡ് മെമ്പർ ഡെൻസി ബിജു പ്രസംഗിക്കുകയും ചെയ്തു.
ലയൺ അംഗങ്ങളും ആനന്ദഭവനിലെ സിസ്റ്റേഴ്സും കുട്ടികളും പങ്കെടുക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19