General News

ചെമ്മലമറ്റം സെൻട്രൽ ലയൺസ് ക്ലബ് 2022- 23 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചെമ്മലമറ്റം: സേവനപാതയിൽ പുതിയൊരു നാഴികക്കല്ലായി ചെമ്മലമറ്റം സെൻട്രൽ ലയൺസ് ക്ലബ് 2022_23 വർഷത്തെ പ്രസിഡണ്ടായി പി.സി ജോസഫ് പുറത്തയിൽ, സെക്രട്ടറിയായി ജോസഫ് മാത്യു പറമ്പിൽ,അഡ്മിനിസ്ട്രേറ്ററായി സജു തയ്യിൽ എന്നിവരെ തിരഞ്ഞെടുത്തു.

ലയൺസ് ഡിസ്ട്രിക്ട് 318 B യുടെ മുൻ ഗവർണർ ജോയി തോമസ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. യൂത്ത് എംപവർ മെൻറ് പ്രോഗ്രാമുകൾ, ഡയാലിസിസ് കിറ്റ് വിതരണ൦ ,വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ , എട്ടു വിദ്യാർത്ഥികളുടെ പഠന ചെലവ് വഹിക്കൽ, എന്നിങ്ങനെ വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനം അരുവിത്തറ ലയൺസ് ക്ലബ്ബ് അംഗവും 318 ബി അഡ്വൈസർ ആൻഡ് ഡിസ്ട്രിക്ട് സെക്രട്ടറി ശ്രീ. സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കുരുന്നുകൾക്കായി സമ്മാനവിതരണവും നടത്തി.

Leave a Reply

Your email address will not be published.