പാലാ : ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ നാളെ (നവംബർ 7)രാവിലെ ശാന്തി നിലയം സ്പെഷൽ സ്കൂളിലെ കുട്ടികളും ലയൺ മെമ്പേഴ്സും ഉല്ലാസയാത്ര നടത്തുന്നു.
ചൊവ്വാഴ്ച രാവിലെ 7.45-ന് പാലാ എം.എൽ. എ. മാണി. സി. കാപ്പൻ ഉദ്ഘാടനം ചെയ്യുന്നതും ലയൺസ് ഡിസ്ട്രിക് ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാ ത്തോട്ടം മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്.

ക്ലബ്ബ് .പ്രസിഡൻ്റ് അരുൺ കുളമ്പള്ളിൽ, പ്രിൻസിപ്പൽ സി. ആനി CMC എന്നിവർ നേതൃത്വം നൽകുന്നതുമാണ്. എറണാകുളം മെട്രോ ,വാട്ടർമെട്രോ, ചിൽഡ്രൻസ് പാർക്ക്, വല്ലാർപാടം പളളി ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് വൈകിട്ട് തിരിച്ചെത്തും.