റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ആധാര്‍ ലിങ്കിംഗ് ജൂലൈ 31നകം നടത്തണമെന്ന് അറിയിപ്പ്

കോട്ടയം: ജില്ലയിലെ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള പ്രതിമാസ റേഷന്‍ വിഹിതം, സൗജന്യ റേഷന്‍(പി.എം.ജി.കെ.വൈ) എന്നിവ പൂര്‍ണ്ണമായും ആധാര്‍ അടിസ്ഥാനമാക്കിയായതിനാല്‍ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ ലിങ്കിംഗ് നടത്തണം.

നിലവില്‍ ആധാര്‍ രേഖപ്പെടുത്താത്തവര്‍ ജൂലൈ 31നകം റേഷന്‍ കടകള്‍, അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ആധാര്‍ കാര്‍ഡുമായി എത്തി എല്ലാ അംഗങ്ങളെയും ആധാറുമായി ബന്ധിപ്പിക്കണം.

ഈ കാലയളവില്‍ ആധാര്‍ ബന്ധിപ്പിക്കാത്തവരെ ഇനി ഒരു മുന്നറിയിപ്പ് കൂടാതെ റേഷന്‍ കാര്‍ഡില്‍ നിന്നും നീക്കം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ആഫീസര്‍ അറിയിച്ചു.

സംശയങ്ങള്‍ക്ക് അതത് താലൂക്ക് സപ്ലൈ ആഫീസര്‍ മാരുടെ ഫോണ്‍ നമ്പരിലോ, ഓഫീസ് നമ്പരിലോ ബന്ധപ്പെടണം. ഫോണ്‍ നമ്പരുകളും ഇമെയില്‍ വിലാസങ്ങളും ചുവടെ.

  • കോട്ടയം: 9188527359 0481 2560494 tsoktm@ gmail.com
  • ചങ്ങനാശ്ശേരി: 9188527358 0481 2421660 tsochry@gmail.com
  • മീനച്ചില്‍: 9188527360 0482 2212439 tsomncl@gmail.com
  • വൈക്കം: 9188527362 04829231269 vaikomtso@gmail.com
  • കാഞ്ഞിരപ്പള്ളി: 9188527361 04828202543 tsokjply@gmail.com
join group new

You May Also Like

Leave a Reply