തീക്കോയിൽ ലൈഫ് മിഷൻ ഭവന പദ്ധതി ഗൃഹപ്രവേശനം തീക്കോയി:തീക്കോയി ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ പണി പൂർത്തിയാക്കിയ എം വി വാസു, മാങ്ങാട്ടുകുന്നേൽ എന്നയാളുടെ വീടിന്റെ ഗൃഹപ്രവേശനത്തോടാനുബന്ധിച്ചുള്ള താക്കോൽ ദാനം കർമ്മം അമ്മിണി വാസുവിന് നൽകിക്കൊണ്ട് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ സുമഭായി അമ്മ, വാർഡ് മെമ്പർ സിറിൽ റോയ്, മെമ്പർമാരായ ദീപ സജി, നജീമ പരീക്കൊച്, വി ഇ ഒ മാരായ സൗമ്യ കെ വി, ടോമിൻ എന്നിവർ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19