ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ എല്‍. ഇ.ഡി ബള്‍ബ് വിതരണോദ്ഘാടനം നാളെ

കേരള സര്‍ക്കാര്‍ ഊര്‍ജ്ജ കേരള മിഷന്റെ ഭാഗമായി വിഭാവനം ചെയ്ത ഫിലമെന്റ് രഹിത കേരളം പദ്ധതി പ്രകാരം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി കുറഞ്ഞ നിരക്കില്‍ ഗുണമേന്മയേറിയ എല്‍. ഇ.ഡി ബള്‍ബുകള്‍ ലഭ്യമാക്കുവാന്‍ ലക്ഷ്യമിടുന്നു.

ഈ പദ്ധതി പ്രകാരം ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്കുള്ള എല്‍. ഇ. ഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം 2021 ജനുവരി മാസം 11 ന് 3 മണിക്ക് ഈരാറ്റുപേട്ട വ്യാപാര ഭവന്‍ ഹാളില്‍ വച്ച് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി. സുഹ്‌റ അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യുന്നതാണ്.

Advertisements

തദവസരത്തില്‍ തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അനുപമ വിശ്വനാഥ്, മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടിജെ ബെഞ്ചമിന്‍, മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോഷി ജോഷ്വ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുന്നതാണ്.

1) ഒരു എല്‍. ഇ. ഡി ബള്‍ബിന് സൗജന്യ നിരക്കായ 65 രൂപയാണ് ഈടാക്കുന്നത്.
2) ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന എല്‍.ഇ.ഡി ബള്‍ബുകളുടെ വില ഒരുമിച്ചോ പരമാവധി 6 പലിശ രഹിത തവണകളായോ ഓണ്‍ലൈന്‍/ ക്യാഷ് കൗണ്ടര്‍ മുഖേന അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ട്.

3) ഒരു ബള്‍ബിന്റെ വാറന്റി 3 വര്‍ഷമായിരിക്കും.
4) എല്‍. ഇ. ഡി ബള്‍ബുകള്‍ ഉപഭോക്താക്കളുടെ വീടുകളില്‍ നേരിട്ട് വിതരണം ചെയ്യുന്നതാണ്.

5) ഒരു ഉപഭോക്താവ് രജിസ്റ്റര്‍ ചെയ്തതിനേക്കാള്‍ കുറച്ച് ബള്‍ബുകള്‍ സ്വീകരിക്കുന്നതിന് ആ വ്യക്തിക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഉപഭോക്താവ് കൂടുതല്‍ ബള്‍ബുകള്‍ ആവശ്യപ്പെടുന്ന പക്ഷം ആകെ രജിസ്റ്റര്‍ ചെയ്ത എണ്ണത്തിന്റെ 25% വരെ അധികമായി നല്‍കുന്നതാണ്.

6) ഉപഭോക്താവിന് ആകെ നല്‍കിയ എല്‍. ഇ. ഡി ബള്‍ബുകളുടെ തുല്യ എണ്ണമോ അതിനേക്കാള്‍ കൂടുതലോ, കുറവോ എണ്ണം compact fluorescent/ incandascent lamp തിരികെ നല്‍കാവുന്നതാണ്.

You May Also Like

Leave a Reply