ചേർപ്പുങ്കൽ: ബി വി എം കോളേജ് കാമ്പസിൽ ‘ ലീഫി ഒയസിസ് കഫേ ‘ എന്ന പേരിൽ ഓപ്പൺ കിച്ചനും ടീ സ്റ്റാളും പ്രവർത്തനം ആരംഭിച്ചു. പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയുടെ അധ്യക്ഷതയിൽ ഡീൻ ഓഫ് സ്റ്റഡീസ് ഡോ. ജോർജുകുട്ടി വട്ടോത്ത്, ബർസാർ റവ. ഫാ. റോയി മലമാക്കലിന് സ്പെഷ്യൽ ടീ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
ഐ ക്യ എ സി കോഡിനേറ്റർ ജെഫിൻ ജോസ്, വിവിധ വകുപ്പ് മേധാവികൾ, അധ്യാപകർ, അനധ്യാപകർ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. കോളേജ് മെയിൻ ഗേറ്റിനു സമീപമുള്ള ‘ യോലോ പാർക്കിൽ ‘സ്ഥാപിതമായിരിക്കുന്ന കഫേയിൽ വിവിധ തരം ചായകൾ, ബജികൾ മുതലായവ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്.
രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കുന്ന കഫേ തുറന്ന ചർച്ചകൾ, സംവാദങ്ങൾ മുതലായവയിലൂടെ വിദ്യാർത്ഥികളുടെ വ്യക്‌തിത്വവികസനത്തിനുള്ള വേദിയാകും.

ക്ലാസ് മുറികളിലെ പഠനം കൊണ്ടു മാത്രം വിദ്യാഭ്യാസം പൂർണ്ണമാകില്ലെന്നും വിദ്യാർത്ഥികളിൽ പരസ്പര ബഹുമാനം, സഹിഷ്ണുത, സൗഹാർദ്ദം, സഹവർത്തിത്വം, സാഹോദര്യം മുതലായ ഗുണങ്ങൾ വളർത്തുന്നതിൽ കഫേ കാര്യമായ പങ്കു വഹിക്കുമെന്നും അധികാരികൾ പറഞ്ഞു.